Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Claudette Colvin

America

ച​രി​ത്രം മ​റ​ന്ന പോ​രാ​ളി; ക്ലോ​ഡ​റ്റ് കോ​ൾ​വി​ൻ അ​ന്ത​രി​ച്ചു

അ​ല​ബാ​മ: മോ​ണ്ട്ഗോ​മ​റി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ബ​സ് സ​മ​ര​ത്തി​ന്‍റെ ആ​ദ്യ വി​ത്തു​പാ​കി​യ ക്ലോ​ഡ​റ്റ് കോ​ൾ​വി​ൻ (86) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ടെ​ക്സ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1955 മാ​ർ​ച്ചി​ൽ വെ​ള്ള​ക്കാ​ർ​ക്കാ​യി നീ​ക്കി​വ​ച്ച ബ​സ് സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 15 വ​യ​സു​കാ​രി​യാ​യ ക്ലോ​ഡ​റ്റ് കോ​ൾ​വി​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ച​രി​ത്രം എ​ന്നെ ആ ​സീ​റ്റി​ൽ ഒ​ട്ടി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് എ​നി​ക്ക് മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന് ക്ലോ​ഡ​റ്റ് കോ​ൾ​വി​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

മോ​ണ്ട്ഗോ​മ​റി​യി​ലെ ബ​സു​ക​ളി​ൽ വം​ശീ​യ വി​വേ​ച​നം നി​യ​മ​വി​രു​ദ്ധ​മാ​ക്കാ​ൻ കാ​ര​ണ​മാ​യ ച​രി​ത്ര​പ​ര​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​ലെ പ്ര​ധാ​ന കാ​ര​ണ​ക്കാ​രി​യാ​യി​രു​ന്നു ക്ലോ​ഡ​റ്റ് കോ​ൾ​വി​ൻ.

പ്ര​ശ​സ്ത പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക റോ​സ പാ​ർ​ക്സ് ഇ​തേ കാ​ര​ണ​ത്താ​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് ഒ​മ്പ​ത് മാ​സം മു​മ്പാ​യി​രു​ന്നു ഇ​ത്. റോ​സ പാ​ർ​ക്സി​ന്‍റെ അ​റ​സ്റ്റ് രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടു​ക​യും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, കൗ​മാ​ര​ക്കാ​രി​യാ​യി​രു​ന്ന കോ​ൾ​വി​ന്‍റ ധീ​ര​ത പ​ല​പ്പോ​ഴും ച​രി​ത്ര​രേ​ഖ​ക​ളി​ൽ ത​മ​സ്ക​രി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ പി​ൽ​ക്കാ​ല​ത്ത് അ​വ​രു​ടെ പോ​രാ​ട്ടം വ​ലി​യ രീ​തി​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

Latest News

Up